ദേശീയം

കൈയിലെ പണം തീര്‍ന്നു; ആറ് വിദേശികള്‍ ഒരു മാസം ക്വാറന്റൈനില്‍ കഴിഞ്ഞത് ഗുഹയില്‍!

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: കൈയിലെ പണം തീര്‍ന്നതിനെ തുടര്‍ന്ന് ആറ് വിദേശികള്‍ ഒരു മാസം ക്വാറന്റൈനില്‍ കഴിഞ്ഞത് ഒരു ഗുഹയ്ക്കുള്ളില്‍. ഉത്തരാഖണ്ഡിലെ ഋഷികേശിനടത്തുള്ള ഗുഹയിലായിരുന്നു ഇവരുടെ താമസം. ഒരു മാസത്തോളം ഗുഹയില്‍ താമസിച്ച ഇവരെ പൊലീസെത്തി അടുത്തുള്ള ഒരു ആശ്രമത്തിലെത്തിച്ചു.

ഫ്രാന്‍സ്, തുര്‍ക്കി, യുക്രൈന്‍, അമേരിക്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന സംഘം ആദ്യം ഹോട്ടലിലായിരുന്നു താമസം. പിന്നീട് പണമില്ലാതെ വന്നപ്പോഴാണ് ഗുഹയില്‍ അഭയം തേടിയതെന്ന് ഉത്തരാഖണ്ഡ് പൊലീസ് വക്താവ് മുകേഷ് ചന്ദ് പറഞ്ഞു. കൈയില്‍ ബാക്കിയുള്ള പണം ഭക്ഷണത്തിനും അവശ്യ സാധനങ്ങള്‍ക്കുമായി മാറ്റി വയ്ക്കുകയായിരുന്നു. 

മാര്‍ച്ച് 24 മുതലാണ് ഇവര്‍ ഗുഹാവാസം തുടങ്ങിയത്. കഴിഞ്ഞ ദിവസമാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. ഇവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് പപരിശോധന നടത്തി. സംഘത്തിലുള്ള എല്ലാവരും പൂര്‍ണ ആരോഗ്യമുള്ളവരാണെന്നും പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും പൊലീസ് പറഞ്ഞു. പിന്നീട് ഇവരെ ലക്ഷ്മി നാരായണ്‍ മന്ദിര്‍ ആശ്രമത്തിലേക്ക് മാറ്റി. രണ്ടാഴ്ച ഇവര്‍ക്കു ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മാര്‍ച്ച് 20 മുതല്‍ ഇന്ത്യന്‍, വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഉത്തരാഖണ്ഡ് സംസ്ഥാനത്തേക്കുള്ള പ്രവേശനം സര്‍ക്കാര്‍ വിലക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ