ദേശീയം

ലോക്ക്ഡൗണ്‍ ലംഘിച്ച് 'പോര്‍ഷെ' കാറില്‍ നഗരം ചുറ്റാനിറങ്ങി ; ചെന്നുപെട്ടത് പൊലീസ് വലയില്‍, ശിക്ഷ ഏത്തമിടല്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍ : ലോക്ക്ഡൗണ്‍ ലംഘിച്ച് നിരത്തില്‍ ഇറങ്ങുന്നവരെ പൊലീസ് കടുത്ത ശിക്ഷകള്‍ക്ക് വിധേയരാക്കിയത് ഏറെ വാര്‍ത്തയായിരുന്നു. മധ്യപ്രദേശില്‍ വിജനമായ റോഡിലൂടെ ആഡംബര വാഹനത്തില്‍ കറങ്ങാനിറങ്ങിയ യുവാവിനെ നഗരമധ്യത്തില്‍ പൊലീസ് പിടികൂടി ഏത്തമിടീക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

മധ്യപ്രദേശിലെ കോവിഡ് തീവ്രബാധിത മേഖലയായ ഇന്‍ഡോര്‍ നഗരത്തിലാണ് പോര്‍ഷെയുടെ ടൂ സീറ്റര്‍  കണ്‍വേര്‍ട്ടബിള്‍ മോഡലിലാണ് യുവാവ് നഗരം ചുറ്റാനിറങ്ങിയത്. നഗരത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മതിയായ രേഖകളില്ലാതെ നഗരം ചുറ്റാനിറങ്ങിയ യുവാവ് കുടുങ്ങിയത്.

സുരക്ഷയ്ക്കായി മാസ്‌ക് പോലും ധരിച്ചിട്ടില്ലെന്നും വീഡിയോയില്‍ വ്യക്തമാണ്. ഇന്‍ഡോറിലെ വ്യവസായിയായ ദീപക് ദര്‍യാനിയുടെ മകനാണ് ഈ യുവാവെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് കൈകാണിച്ചയുടന്‍ വാഹനങ്ങളുടെ രേഖകളുമായി യുവാവ് പുറത്തുവരുന്നതും വീഡിയോയിലുണ്ട്.

എന്നാല്‍, മതിയായ രേഖകള്‍ ഇല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അയാളോട് ഏത്തമിടാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവാവിന്റെ ബന്ധുക്കള്‍ പൊലീസിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. കര്‍ഫ്യൂ പാസും വാഹനരേഖകളും ഇയാളുടെ കൈവശമുണ്ടായിരുന്നെന്നും പൊലീസ് മോശമായി പെരുമാറിയെന്നാണ് ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം