ദേശീയം

ഡല്‍ഹി മാക്‌സ് ആശുപത്രിയില്‍ 13 മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി പട്പട്ഗഞ്ച് മാക്‌സ് ആശുപത്രിയില്‍ 33 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 13 പേര്‍ മലയാളി നഴ്‌സുമാരാണ്.

ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികളിലൊന്നാണ് പട്പട്ഗഞ്ചിലെ മാക്‌സ് ആശുപത്രിച കഴിഞ്ഞയാഴ്ച ഇവിടുത്തെ ചില ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നിരവധി പേര്‍ ക്വാറന്റൈനിലായിരുന്നു. ഇവരുടെ പരിശോധനാഫലങ്ങളാണ് ഇന്ന് പുറത്തുവന്നത്. 33 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 13 പേര്‍ മലയാളികളാണ്.

നേരത്തെ ഈ ആശുപത്രിയിലെ ആറ് മലയാളി നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 33 പേരെയും കോവിഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് മാത്രം 88 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്