ദേശീയം

പൂട്ടിയിട്ട ഗേറ്റിനുള്ളില്‍ തിക്കി തിരക്കി ജനം; ഭക്ഷണവും വെള്ളവും എറിഞ്ഞുകൊടുക്കുന്നയാള്‍; ഇതും 'ഉത്തര്‍പ്രദേശ് മോഡല്‍' (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

പൂട്ടിയിട്ട ഗേറ്റിന് പുറകില്‍ ഭക്ഷണത്തിന് വേണ്ടി തിരക്കുകൂട്ടി ജനം, പിപിഇ കിറ്റ് ധരിച്ച ആള്‍ ഭക്ഷണവും വെള്ളവും എറിഞ്ഞുകൊടുക്കുന്നു. കോവിഡ് 19നെ പ്രതിരോധിക്കുന്ന നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ അഭിനന്ദിച്ച ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്നുള്ള ദൃശ്യമാണിത്. 

ആളുകളെ കൂട്ടത്തോടെ ക്വാറന്റൈനിലാക്കിയിരിക്കുന്ന ആഗ്ര ഹിന്ദുസ്ഥാന്‍ കോളജിലാണ് സംഭവം നടന്നത്. സ്ഥിരമായി ഇങ്ങനെയാണ് ഭക്ഷണവും വെള്ളവും എത്തിക്കുന്നത് എന്നാണ് ഇവിടെ നിരീക്ഷണത്തിലുള്ളവര്‍ പറയുന്നത്. എന്നാല്‍ ഇത് മുന്‍പ് നടന്നതാണെന്നും ഇപ്പോള്‍ എല്ലാം നേരെയാണ് പോകുന്നത് എന്നുമാണ് ആഗ്ര ജില്ലാ കലക്ടര്‍ പ്രഭു നാരായണ്‍ പറയുന്നത്. വിഷയത്തില്‍ കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

ഞായറാഴ്ച ആഗ്രയില്‍ മാത്രം 372പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീരരിച്ചത്. 49പേര്‍ക്ക് രോഗം ഭേദമായി. ആഗ്രയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായാണ് നടക്കുന്നതെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. ആഗ്രയില്‍ ഉള്‍പ്പെടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ കേന്ദ്രസര്‍ക്കാര്‍ പ്രശംസിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി