ദേശീയം

ലാലുവിനെ ചികിത്സിച്ച ഡോക്ടർ പരിശോധിച്ച രോഗിക്ക് കോവിഡ്, മെഡിക്കല്‍ സംഘം ക്വാറന്റൈനിൽ 

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ ചികിത്സിച്ച മെഡിക്കല്‍ സംഘം ചികിത്സിച്ച മറ്റൊരു രോഗിക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അധികൃതരാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ മെഡിക്കല്‍ സംഘത്തിലെ ഡോക്ടർമാരെ ക്വാറന്റൈൻ ചെയ്തു. 

കഴിഞ്ഞ മൂന്ന് ആഴ്ചയായി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ലാലുപ്രസാദിനെ ചികിത്സിക്കുന്ന ഡോ. ഉമേഷ് പ്രസാദിന്റെ സംഘമാണ് അദ്ദേഹത്തെ ചികിത്സിച്ചതെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. 

രോഗം സ്ഥിരീകരിച്ചയാള്‍ മൂന്ന് ആഴ്ച മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നതിനാല്‍ സംഘത്തിലെ എല്ലാ ഡോക്ടർമാരുടെയും സാമ്പിളുകൾ ശേഖരിച്ചു. ലാലു പേ വാര്‍ഡിലാണ് ചികിത്സയിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ