ദേശീയം

ലോക്ക്ഡൗണിനിടെ മദ്യ വിൽപ്പന; 31കാരൻ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ലോക്ക്ഡൗണിനിടെ മദ്യം വില്‍ക്കാന്‍ ശ്രമിച്ചതിന് യുവാവ് പിടിയിൽ. 31കാരനായ റോഷൻ ബട്ടേജ എന്ന യുവാവാണ് അറസ്റ്റിലായത്. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് ഇയാളെ കുടുക്കിയത്. തിങ്കളാഴ്ച രാത്രി ബംഗളൂരു മൗണ്ട് കാര്‍മല്‍ കോളജിന് സമീപം വസന്ത നഗറില്‍ നിന്ന് മദ്യകുപ്പികളോടൊപ്പമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ഇയാളുടെ പക്കല്‍ നിരവധി സ്‌കോച്ച് വിസ്കി ബോട്ടിലുകള്‍ ഉണ്ടെന്നും അത് വില്പന നടത്തുകയാണെന്നും വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റോഷൻ പിടിയിലായത്. 

ഇയാളില്‍ നിന്ന് 22 ലിറ്റര്‍ വിദേശ മദ്യവും 24 ഇന്ത്യന്‍ നിര്‍മിത സ്‌കോച്ച് വിസ്കി ബോട്ടിലുകളും കണ്ടെത്തി. കാറില്‍ മദ്യക്കുപ്പികള്‍ സൂക്ഷിച്ച് ഫോണിലൂടെ ബന്ധപ്പെട്ട്  ആവശ്യക്കാരന് വിതരണം ചെയ്യുകയായിരുന്നു. ഇയാളുടെ ഫോണ്‍, വാഹനം, മദ്യക്കുപ്പികള്‍ എന്നിവ പൊലീസ് കണ്ടുകെട്ടി.

അധിക തുക ഈടാക്കിയാണ് റോഷൻ മദ്യ വില്‍പ്പന നടത്തിയിരുന്നത്. ഇയാള്‍ക്കെതിരേ എക്‌സൈസ് ആക്ട്, ഐപിസി 188 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല