ദേശീയം

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 583 പേര്‍ക്ക്; മരിച്ചവര്‍ 27; ആകെ മരണം 459

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. ഇന്ന് മാത്രം 583 പേര്‍ക്കാണ് കോവിഡ് സ്ഥിരികരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 10,498 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 27 പേരാണ് മരണത്തിന് കീഴടങ്ങിയത്. മുംബൈയില്‍ മാത്രം മരിച്ചത് 20 പേരാണ്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 459ആയി. ഏറ്റവും കുടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത് മുംബൈയിലാണ്. 6,061 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അവിടെ മാത്രം ഇന്ന് 417 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം 290പേര്‍ മരിച്ചു

പൂനെയില്‍ മൂന്ന് പേരും താനെയില്‍ രണ്ടുപേരും നാഗ്പൂരിലും റായ്ഗാഡിലും ഓരോ ആള്‍ വീതവുമാണ് ഇന്ന് മരിച്ചത്. താനെയിലും മുംബൈയിലുമായി 8,244 പേരാണ് രോഗബാധിതര്‍. പൂനെയില്‍ 1379 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 96 പേര്‍ ഇതിനകം മരിച്ചു. പൂനെയില്‍ 1,113 പേരാണ് രോഗബാധിതര്‍.

അതേസമയം 24 മണിക്കൂറിനിടെ രാജ്യത്ത് 1823 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയപരിധിയില്‍ 67 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

രാജ്യത്ത് നിലവില്‍ 33610 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 24162 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 8373 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ 1075 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് രോഗമുക്തി നേടുന്നവരുടെ തോത് ഉയരുന്നത് ആശ്വാസം നല്‍കുന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ചവരില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം 25.19 ശതമാനമായി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

14 ദിവസം മുന്‍പ് 13.06 ശതമാനമായിരുന്നു രോഗമുക്തി നേടുന്നവരുടെ തോത്. ലോകരാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് ബാധിച്ചുളള രാജ്യത്തിന്റെ മരണനിരക്ക് താരതമ്യേന കുറവാണ്. കോവിഡ് സ്ഥിരീകരിച്ചവരില്‍ 3.2 ശതമാനം പേര്‍ക്ക് മാത്രമാണ് മരണം സംഭവിച്ചത്.  ഇതില്‍ തന്നെ 78 ശതമാനം പേരെ മറ്റു ഗുരുതര രോഗങ്ങള്‍ അലട്ടിയിരുന്നു. രോഗികളുടെ എണ്ണം ഇരട്ടിയാകുന്ന ദിവസങ്ങളുടെ എണ്ണവും ഉയര്‍ന്നു. 11 ദിവസമായാണ് ഉയര്‍ന്നതെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിലവില്‍ രാജ്യത്ത് 33000ല്‍ അധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1718 പേരിലാണ് രോഗബാധ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

നിര്‍ത്തിയിട്ട ട്രാവലര്‍ മുന്നോട്ടുവരുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് വാഹനത്തിന് അടിയില്‍പ്പെട്ട് മരിച്ചു

റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുനഃസ്ഥാപിച്ചു

'എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ കാണുന്നു': ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍