ദേശീയം

പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി കേന്ദ്രം; വിദേശത്ത് നിന്നെത്തുന്നവര്‍ ഇനി സത്യവാങ്മൂലം സമര്‍പ്പിക്കണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് നാട്ടിലെത്തുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. വിദേശത്ത് നിന്നെത്തുന്നവര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. 

14 ദിവസത്തേക്ക് നിര്‍ബന്ധിത ക്വാറന്റൈനില്‍ ഇരിക്കുമെന്ന് സത്യവാങ്മൂലം നല്‍കണം. ഏഴ് ദിവസം സ്വന്തം ചെലവില്‍ പുറത്തും ഏഴ് ദിവസം വീട്ടിലും സ്വയം നിരീക്ഷണത്തിലിക്കുമെന്നാണ് സത്യവാങ്മൂലം നല്‍കേണ്ടതെന്നും മന്ത്രാലയം ഇറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

http://newdelhiairport.in എന്ന  വെബ്സൈറ്റ് വഴിയാണ് സത്യവാങ്മൂലം നൽകേണ്ടത്. യാത്ര തുടങ്ങുന്നതിന് 72 മണിക്കൂർ മുൻപ് ഇത് സമർപ്പിക്കണം.

അതിനിടെ നാല് ദിവസത്തിനുള്ളില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണുള്ളത്. രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് ഈ ദിവസങ്ങളില്‍ രോഗം ബാധിച്ചത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനേഴര ലക്ഷം കടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ