ദേശീയം

മാറ്റമില്ലാതെ മഹാരാഷ്ട്ര;  ഇന്നും പതിനായിരത്തിനടുത്ത് കോവിഡ് ബാധിതര്‍; 260 മരണം

സമകാലിക മലയാളം ഡെസ്ക്


 
മുംബൈ:
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 9,509 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 260 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 15,576 ആയി. 

സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 4,41,228 ആണ്. 2,76,809 പേര്‍ക്കാണ് രോഗ മുക്തി. നിലവില്‍ 1,48,537 പേരാണ് ചികിത്സയിലുള്ളത്. പുനെയില്‍ മാത്രം 44,204 കേസുകളാണ് നിലവിലുള്ളത്. 

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 5,875 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 98 പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ ആകെ രോഗികളുടെ എണ്ണം 2,37,613 ആയി. ഇതില്‍ 1,96,483 പേര്‍ക്ക് രോഗ മുക്തരാണ്. നിലവില്‍ 56,998 പേരാണ് ചികിത്സയിലുള്ളത്. 98 പേര്‍ മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 4,132 ആയി.  

കര്‍ണാടകയില്‍ ഇന്ന് 5,532 പേര്‍ക്കാണ് രോഗബാധ. 84 പേരാണ് കര്‍ണാടകയില്‍ ഇന്ന് മരിച്ചത്. കര്‍ണാടകയിലെ ആകെ രോഗികളുടെ എണ്ണം 1,34,819 ആയി. 57,725 പേര്‍ക്ക് രോഗമുക്തി. 74,590 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ ആകെ മരണം 2,496 ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി