ദേശീയം

ഇന്ത്യയിലേക്ക് യുഎഇയില്‍ നിന്ന് ഇതുവരെ മടങ്ങിയത് 2,75,000 പ്രവാസികള്‍; രജിസ്റ്റര്‍ ചെയ്തതില്‍ പകുതി യാത്രക്കാര്‍ മാത്രം

സമകാലിക മലയാളം ഡെസ്ക്

ദുബായ്: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ദേഭാരത് ദൗത്യത്തിലൂടെ ഇതുവരെ മടങ്ങിയത് 2,75,000 പ്രവാസികള്‍. രജിസ്റ്റര്‍ ചെയ്തതിന്റെ പകുതി യാത്രക്കാര്‍ മാത്രമാണ് നാട്ടിലെത്തിയത് എന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 

അഞ്ച് ലക്ഷത്തിലേറെ പ്രവാസികളാണ് ഇന്ത്യയിലേക്ക് മടങ്ങാനായി യുഎഇയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്ത പലരേയും ബന്ധപ്പെട്ടപ്പോള്‍ നാട്ടിലേക്ക് പോവാന്‍ താത്പര്യം ഇല്ലെന്ന പ്രതികരണമാണ് കോണ്‍സുലേറ്റിന് ലഭിച്ചത്. 

നാട്ടിലെത്തിയാല്‍ 28 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടി വരും എന്നതും, യുഎഇയില്‍ കോവിഡ് വ്യാപനം കുറഞ്ഞുവെന്നതും പ്രവാസികളെ രാജ്യത്തേക്ക് മടങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. ആഗസ്റ്റ് 15 വരെ തൊണ്ണൂറോളം വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പോവുന്നുണ്ട്. എന്നാല്‍ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ ഇപ്പോഴും സീറ്റുകള്‍ ബുക്ക് ചെയ്യാതെയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ