ദേശീയം

ബന്ധുക്കൾക്ക് കോവി‍ഡ് സ്ഥിരീകരിച്ചു; ത്രിപുര മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പോയി

സമകാലിക മലയാളം ഡെസ്ക്

അഗർത്തല: ബന്ധുക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്‌ സ്വയം നിരീക്ഷണത്തിൽ പോയി. സ്വന്തം വീട്ടിലാണ് ദേബ് ക്വാറന്റീനിൽ കഴിയുന്നത്. കുടുംബത്തിലെ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മുൻകരുതൽ.

ബന്ധുക്കൾക്ക് കോവിഡ് സ്ഥിരീകരിച്ച വിവരവും താൻ നിരീക്ഷണത്തിൽ പോകുന്ന കാര്യവും ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി അറിയിച്ചത്. കോവിഡ് പരിശോധനയ്ക്ക് വിധേയനായിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം