ദേശീയം

ത്രിപുര മുഖ്യമന്ത്രിയുടെ മകള്‍ക്കും ഭാര്യയ്ക്കും കോവിഡ്

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ ഭാര്യയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. ഭാര്യയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ച കാര്യം മുഖ്യമന്ത്രി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

തന്റെ കോവിഡ് ഫലം നെഗറ്റീവാണെന്നും അടുത്ത ഒരാഴ്ച വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമെന്നും ബിപ്ലബ് ദേബ് പറഞ്ഞു. അതേസമയം തന്റെ ജോലികള്‍ വീട്ടില്‍ നിന്ന് തുടരും. നിങ്ങളുടെ പ്രാര്‍ത്ഥന എന്നോടൊപ്പമുണ്ടാകണമെന്നും മുഖ്യമന്ത്രി ത്രിപുരയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

മുഖ്യമന്ത്രിയുടെ ഭാര്യ നിധി ദേബ്, മകള്‍ ശ്രേയ എന്നിവരുടെ കോവിഡ് പരിശോധനയിലാണ് ഫലം പോസറ്റീവായത്. അതേസമയം മകന്റെയും അമ്മയുടെ കോവിഡ് ഫലം നെഗറ്റീവാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഭാര്യയ്ക്കും മകള്‍ക്കും കോവിഡ് ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ഇവരും വീട്ടിലാണ് നിരീക്ഷണത്തില്‍ തുടരുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു