ദേശീയം

യുവാവിനെ അടിച്ചുകൊന്ന് കിണറ്റില്‍ തളളി, പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപണം; അലമുറയിട്ട് കൂട്ടുകാരന്‍, വീണ്ടും ആള്‍ക്കൂട്ടക്കൊല

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: കൃഷിയിടത്തില്‍ നിന്ന് പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. ഗുരുതരമായി പരിക്കേറ്റ കൂട്ടുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്ന് 225 കിലോമീറ്റര്‍ അകലെയുളള ഗ്രാമത്തിലാണ് സംഭവം. സായ്കുള്‍ എന്ന 46കാരനാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഗുരുതരമായി പരിക്കേറ്റ ബിനോദ് മോണ്ടലിനെ പാടലീപുത്ര മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബിനോദ് മോണ്ടല്‍ അലമുറയിട്ട് കരയുന്നതാണ് കണ്ടത്. സായ്കുളിനെ അടിച്ചുകൊന്നശേഷം തൊട്ടടുത്തുളള കിണറില്‍ തളളിയതായി പൊലീസ് പറയുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രദേശത്തെ കൃഷിയിടത്തില്‍ പച്ചക്കറികള്‍ മോഷണം പോകുന്നത് പതിവായിരുന്നു. കളളന്മാരെ പിടികൂടാന്‍ രാത്രിയില്‍ ഗ്രാമവാസികള്‍ കാവല്‍ ഏര്‍പ്പെടുത്തി. ഈ സമയത്താണ് ഇവരെ നാട്ടുകാര്‍ പിടികൂടിയതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് മുളവടിയും മറ്റും ഉപയോഗിച്ച് ക്രൂരമായി ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തിന്റെ ആഘാതത്തില്‍ അബോധാവസ്ഥയിലായ ഇരുവരെയും കിണറ്റില്‍ തളളി. ഗുരുതരമായി പരിക്കേറ്റ ബിനോദ് കിണറ്റില്‍ നിന്ന് പിടിച്ചുകയറി മുകളിലേക്ക് എത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി