ദേശീയം

വീണ്ടും നിര്‍ഭയ മോഡല്‍, 12കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു, കത്രിക ഉപയോഗിച്ച് അഞ്ചു തവണ കുത്തി, തലയോട്ടിക്ക് പൊട്ടല്‍; ജീവന് വേണ്ടി മല്ലിട്ട് എയിംസ് ആശുപത്രിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും നിര്‍ഭയ മോഡല്‍ സംഭവം. ക്രൂരമായി പീഡിപ്പിക്കപ്പെട്ട 12 വയസ്സുകാരി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ജീവന് വേണ്ടി മല്ലിടുകയാണ്. കത്രിക ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലുണ്ട്. സംഭവുമായി ബന്ധപ്പെട്ട് 33 കാരനായ കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡല്‍ഹി പീരഗരിയിലെ താമസക്കാരിയായ 12 കാരിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. വീട്ടിനുളളില്‍ വച്ചാണ് ആക്രമണത്തിന് ഇരയായത്. നാല് ക്രിമിനല്‍ കേസില്‍ പ്രതിയാണ് പിടിയിലായ കൃഷ്ണനെന്ന് പൊലീസ് പറയുന്നു. 

വീട്ടില്‍ മോഷണം നടത്തുന്നതിനിടെയാണ് ആക്രമണം നടന്നത്. കെട്ടിടത്തിന്റെ ആദ്യത്തെ രണ്ടുനിലയില്‍ ആളുകളെ കണ്ടതിനെ തുടര്‍ന്ന് മോഷണത്തിനായി മൂന്നാമത്തെ നിലയില്‍ അതിക്രമിച്ചു കടന്നു. ഇവിടെ ഉണ്ടായിരുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. മോഷ്ടാവിനെ കണ്ടതോടെ കുട്ടി ഒച്ചയെടുക്കാന്‍ ശ്രമിച്ചു. കുട്ടിയുടെ ഒച്ച പുറത്തുവരാതിരിക്കാന്‍ കുട്ടിയുടെ തല ലക്ഷ്യമാക്കി തയ്യല്‍ മെഷീന്‍ എറിഞ്ഞു. എന്നിട്ടും കുട്ടി അലമുറയിട്ടുളള കരച്ചില്‍ തുടര്‍ന്നു. ഇതിന് പിന്നാലെ കത്രിക എടുത്ത് പെണ്‍കുട്ടിയെ തുടര്‍ച്ചയായി അഞ്ചുതവണ പ്രതി കുത്തിയതായി പൊലീസ് പറയുന്നു.  

സംഭവം നടക്കുന്ന സമയത്ത് താന്‍ മദ്യപിച്ചിരുന്നതായി പ്രതി സമ്മതിച്ചു. പെണ്‍കുട്ടി മരിച്ചു എന്ന് കരുതി പ്രതി അവിടെ നിന്ന് കടന്നുകളഞ്ഞു. നിലവില്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി. കുട്ടിയുടെ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതിനോടകം തന്നെ രണ്ടു ശസ്ത്രക്രിയയ്ക്ക് കുട്ടിയെ വിധേയമാക്കിയതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല