ദേശീയം

അയല്‍ സംസ്ഥാനത്ത് അയവില്ല; ഇന്ന് സ്ഥിരീകരിച്ചത് 5,985 കേസുകള്‍; കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,198ആയി

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കര്‍ണാടകയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 5,985പേര്‍ക്ക്. 107പേര്‍ മരിച്ചു. 1,780,87പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 80,973പേരാണ് ചികിത്സയിലുള്ളത്. 93,908പേര്‍ രോഗമുക്തി നേടി. 3,198പേര്‍ മരിച്ചു. 

ഇന്ന് 1,948പേര്‍ക്കാണ് ബെംഗളൂരുവില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. 74,185പേര്‍ക്കാണ് ബെംഗളൂരില്‍ ഇതുവരെ കോവിഡ് ബാധിച്ചത്. 39,129പേര്‍ രോഗമുക്തരായി. 1240പേരാണ് ഇവിടെ മരിച്ചത്. 

അതേസമയം, കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് അദ്ദേഹം തന്നെയാണ് ട്വിറ്ററില്‍ കൂടി അറിയിച്ചത്. തന്നോടൊപ്പം ഇടപഴകിയ എല്ലാവരോടും നിരീക്ഷണത്തില്‍ പോകാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ