ദേശീയം

രാജ്യത്തെ കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന, 24 മണിക്കൂറില്‍ 64,339 പേര്‍ക്ക് വൈറസ് ബാധ; ഇന്നലെ മാത്രം മരണം 861

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തുടരെ മൂന്നാം ദിവസവും 60000 പിന്നിട്ട് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം.  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64,399 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 21,53,011 ആയി. 24 മണിക്കൂറിനുള്ളില്‍ 861 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43,379 ആയി വര്‍ധിച്ചു. 

കോവിഡ് ബാധിച്ച് 6,28,747 പേര്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലാണ്. 14,80,885 പേര്‍ കോവിഡ് മുക്തരായി. തുടരെ 11ാം  ദിവസമാണ് 50000ന് മുകളില്‍ രാജ്യത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 61,537 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി