ദേശീയം

ഹിന്ദി അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ഇന്ത്യക്കാരിയല്ലേയെന്ന് ചോദിച്ചു; കനിമൊഴിയ്ക്ക് എയര്‍പോര്‍ട്ടില്‍ ദുരനുഭവം, അന്വേഷണത്തിന് ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന് എതിരെ ഉയരുന്ന ഭാഷാ വിവാദങ്ങള്‍ക്ക് ശക്തിപകര്‍ന്ന് പുതിയ ആരോപണവുമായി ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി. ഹിന്ദി അറിയില്ലെന്ന് പറഞ്ഞ തന്നോട് എയര്‍പോര്‍ട്ടിലെ സിഐഎസ്എഫ് ജവാന്‍ ഇന്ത്യക്കാരിയല്ലേയെന്ന് ചോദിച്ചുവെന്നാണ് കനിമൊഴിയുടെ ആരോപണം. 

'എനിക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാമോ എന്ന് ചോദിച്ചതിന് ഇന്ന് എന്നോട് എയര്‍പോര്‍ട്ടിലെ സിഐഎസ്എഫ് ജവാന്‍ ഇന്ത്യക്കാരിയാണോ എന്ന് ചോദിച്ചു. എപ്പോള്‍ മുതലാണ് ഇന്ത്യന്‍ എന്ന് പറയുന്നത് ഹിന്ദി അറിയുന്നതിന് തുല്യമായി മാറിയതെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'  കനിമൊഴി ട്വീറ്റ് ചെയ്തു. ഹിന്ദി ഇംപോസിഷന്‍ എന്ന ഹാഷ്ടാഗിലാണ് കനിമൊഴിയുടെ ട്വീറ്റ്. 

സംഭവം ചര്‍ച്ചയായതോടെ കനിമൊഴിയുടെ യാത്രാ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടതില്‍ സിഐഎസ്എഫ് ക്ഷമ ചോദിച്ചു. അന്വേഷണത്തനും ഉത്തരവിട്ടു. സ്‌കൂളുകളില്‍ മൂന്ന് ഭാഷാ ഫോര്‍മുല നടപ്പാക്കണമെന്ന നിര്‍ദേശത്തിന് എതിരെ തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍