ദേശീയം

ഇത് ബിജെപിയുടെ കൊള്ളക്കാരായ സുഹൃത്തുക്കള്‍ക്ക് വേണ്ടി; ഇഐഎ ഡ്രാഫ്റ്റ് പിന്‍വലിക്കണമെന്ന് രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ വിജ്ഞാപനത്തിന് (ഇഐഎ ഡ്രാഫ്റ്റ് 2020) എതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പരിസ്ഥിതി നാശം തടയുന്നതിനായി ഇഐഎ ഡ്രാഫ്റ്റ് പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ കൊള്ളയടിക്കാനായാണ് ഡ്രാഫ്റ്റ് കൊണ്ടുവന്നതെന്നും അദ്ദേഹം ആരോപിച്ചു. 

രാജ്യത്തിന്റെ വിവിധ വിഭവങ്ങള്‍ കൊള്ളയടിക്കുന്ന ബിജെപിയുടെ ചില സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് വിജ്ഞാപനം കൊണ്ടുവന്നതെന്ന് അദ്ദേഹം ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

വിവിധ പദ്ധതികള്‍ക്ക് പാരിസ്ഥിതിക പഠനം നല്‍കാതെ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് വിജ്ഞാപനം. പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തില്‍, പൊതു അഭിപ്രായം തേടിയിരുന്നു. വിജ്ഞാപനത്തിന് എതിരെ രാജ്യത്ത് വലിയ ക്യാമ്പയിനാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. ഓഗസ്റ്റ് 12വരെയാണ് ജനങ്ങള്‍ക്ക് വിജ്ഞാപനത്തില്‍ പ്രതികരണം രേഖപ്പെടുത്താന്‍ സമയം അനുവദിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ