ദേശീയം

ഇന്ധനം ലാഭിക്കാന്‍ സുരക്ഷാ വ്യവസ്ഥകളില്‍ ലംഘനം, എയര്‍ ഏഷ്യ ഇന്ത്യയുടെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി മുന്‍ പൈലറ്റിന്റെ വെളിപ്പെടുത്തലില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുരക്ഷാ വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ  പേരില്‍ പ്രമുഖ വിമാന കമ്പനിയായ എയര്‍ ഏഷ്യ ഇന്ത്യയുടെ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഡിജിസിഎ സസ്‌പെന്‍ഡ് ചെയ്തു. എയര്‍ ഏഷ്യ ഇന്ത്യയുടെ സീനിയര്‍ എക്‌സിക്യൂട്ടീവുകളായ മനീഷ് ഉപാല്‍, മുകേഷ് നേമ എന്നിവരെയാണ് മൂന്ന് മാസം സസ്‌പെന്‍ഡ് ചെയ്തത്. സുരക്ഷാ ലംഘനം ചൂണ്ടിക്കാട്ടി എയര്‍ ഏഷ്യ ഇന്ത്യയുടെ മുന്‍ പൈലറ്റ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

യൂട്യൂബ് ചാനല്‍ നടത്തുന്ന ക്യാപ്റ്റന്‍ ഗൗരവ് തനേജയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. സുരക്ഷാ വ്യവസ്ഥകള്‍ കമ്പനി ലംഘിക്കുന്നുവെന്ന്  ഗൗരവ് തനേജ ജൂണിലാണ് ആരോപിച്ചത്. വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷയ്ക്ക് വേണ്ടി നിലക്കൊണ്ടതിന് ജൂണ്‍ 14ന് തന്നെ എയര്‍ ഏഷ്യ ഇന്ത്യയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായും ഗൗരവ് തനേജ വെളിപ്പെടുത്തി. ജൂണ്‍ 15ന് ഇദ്ദേഹം യൂട്യൂബിലൂടെ നടത്തിയ വെളിപ്പെടുത്തലാണ് കമ്പനിയുടെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിക്കുന്നത്.

'ഇന്ധനം ലാഭിക്കാന്‍ ഫ്ളാപ്പ് ത്രീ മോഡില്‍ വിമാനം ലാന്‍ഡ് ചെയ്യിക്കണമെന്നാണ് പൈലറ്റുമാര്‍ക്കുളള കമ്പനിയുടെ നിര്‍ദേശം. 98 ശതമാനം ലാന്‍ഡിങ്ങും ഈ മാതൃകയില്‍ വേണമെന്നാണ് കമ്പനി നിഷ്‌കര്‍ഷിക്കുന്നത്. അല്ലാത്ത പക്ഷം പ്രവര്‍ത്തന ചട്ടത്തിന്റെ ലംഘനമായി കണ്ട് നടപടി സ്വീകരിക്കുമെന്നും വിമാനക്കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമാനത്തിന്റെ ചിറകിന്റെ ഭാഗമാണ് ഫ്ളാപ്പ്. ലാന്‍ഡ്,  ടേക്ക് ഓഫ് സമയങ്ങളില്‍ വലിച്ചില്‍ സൃഷ്ടിക്കാനാണ് ഫഌപ്പ് സംവിധാനം ഉപയോഗിക്കുന്നത്. ഇതിലൂടെ ഇന്ധനം ലാഭിക്കാന്‍ സാധിക്കും.'

'കമ്പനിയുടെ നിര്‍ദേശം പാലിക്കുന്നതിന് വേണ്ടി സുരക്ഷയൊന്നും കണക്കിലെടുക്കാതെ പൈലറ്റുമാര്‍ ഫ്ളാപ്പ് ത്രീ മോഡില്‍ ലാന്‍ഡിങ്ങ് നടത്തുന്നത്‌ പതിവാണ്. ഇത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ആഘാതം സൃഷ്ടിക്കുന്നതാണ് '- ഗൗരവ് തനേജ പറയുന്നു.

'ഫ്ളാപ്പ് ത്രീ ലാന്‍ഡിങ്ങിനിടെ അപകടം സംഭവിച്ചാല്‍ പൈലറ്റുമാര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും. യാത്രക്കാരുടെ ജീവനാണോ, ഇന്ധനം ലാഭിക്കല്ലാണോ പ്രധാനം തുടങ്ങിയ ചോദ്യങ്ങളെ നേരിടേണ്ടി വരും' - ഗൗരവ് തനേജ പറയുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഡിജിസിഎ അന്വേഷണം നടത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍