ദേശീയം

വഴിയോര കച്ചവടക്കാരന്റെ ഉന്തുവണ്ടി മറിച്ചിട്ടു, സാധനങ്ങള്‍ വലിച്ചെറിഞ്ഞു; എസ്‌ഐയുടെ ക്രൂരത, സസ്‌പെന്‍ഷന്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ റോഡരികില്‍ ചോളവില്‍പ്പനക്കാരന്റെ ഉന്തുവണ്ടി മറിച്ചിട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ചോളം ഓരോന്നായി വലിച്ചെറിഞ്ഞ ശേഷം ഉന്തുവണ്ടി ഒന്നാകെ മറിച്ചിടുന്ന സബ് ഇന്‍സ്‌പെക്ടറുടെ ദൃശ്യങ്ങള്‍ വിവാദമായിരുന്നു. വിവിധ കോണുകളില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

വാരാണസിയിലെ ശിവ്പൂര്‍ മേഖലയിലാണ് സംഭവം. 30 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. സബ് ഇന്‍സ്‌പെക്ടര്‍ വരുണ്‍ കുമാര്‍ ശശിയാണ് ഉന്തുവണ്ടി മറിച്ചിട്ടത്. ചോളം ഓരോന്നായി വലിച്ചെറിഞ്ഞ ശേഷം ഉന്തുവണ്ടി ഒന്നാകെ മറിച്ചിടുന്നതാണ് ദൃശ്യങ്ങളിലുളളത്. ഇതിനെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് പൊലീസ് മാപ്പുപറയുകയും ചോളവില്‍പ്പനക്കാരന് നഷ്ട്പരിഹാരം നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

റോഡില്‍ ട്രാഫികിനെ ബാധിക്കാത്തവിധമാണ് വില്‍പ്പന നടത്തിയിരുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നിട്ടും പ്രകോപനപരമായ നടപടിയാണ് പൊലീസ് ഇന്‍സ്‌പെക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവം വിവാദമായതിന് പിന്നാലെ വാരാണസി പൊലീസ് ഉദ്യോഗസ്ഥന്‍ കച്ചവടക്കാരനോട് മാപ്പുപറയുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ