ദേശീയം

ആന്ധ്രയില്‍ ഇന്ന് 9,597 കോവിഡ് ബാധിതര്‍; കര്‍ണാടകയില്‍ 7,883; വൈറസ് വ്യാപനം അതിവേഗത്തില്‍ 

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ആന്ധ്രാപ്രദേശില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 9,597പേര്‍ക്ക്. 6,676 പേര്‍ രോഗമുക്തരായി. 93 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2,54,146പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 90,425പേര്‍ ചികിത്സയിലാണ്. 1,61,425പേര്‍ രോഗമുക്തരായി. 2,296പേര്‍ മരിച്ചു. 

അതേസമയം കര്‍ണാടകയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 7,883പേര്‍ക്കാണ്. 113 പേര്‍ മരിച്ചു 7,034പേര്‍ രോഗമുക്തരായി. 1,96,494
പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 80,343പേരാണ് ചികിത്സയിലുള്ളത്. 1,12,633 പേര്‍ രോഗമുക്തി നേടി. 3510 മരണവും റിപ്പോര്‍ട്ട് ചെയ്തു. 

തമിഴ്‌നാട്ടില്‍ ഇന്ന് 5,871 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 119 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,14,520 പേരായി.

ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടത് 5,633 പേരാണ്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2,56,313 പേരാണ്. 59,929 സജീവ കേസുകളാണ് ഉള്ളത്. മരിച്ചവരുടെ ആകെ എണ്ണം 5,278 ആയി

കേരളത്തില്‍ നിന്നെത്തിയ എട്ടു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ പതിനേഴ് പേര്‍ക്കും വിദേശത്തുനിന്നെത്തിയ രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 71, 575 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്ന് രോഗം പകര്‍ന്നവരില്‍ 3,512 പുരഷന്‍മാരും 2,350 സ്ത്രീകളുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു