ദേശീയം

കര്‍ണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ കോവിഡ് രോഗമുക്തി നേടി; നാളെ ആശുപത്രി വിടും 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ കോവിഡ് രോഗമുക്തി നേടി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, സിദ്ധരാമയ്യയുടെ പരിശോധനാഫലം നെഗറ്റീവായി. വ്യാഴാഴ്ച ആശുപത്രി വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞദിവസം കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയും കോവിഡ് മുക്തി നേടിയിരുന്നു. ആശുപത്രി വിട്ട യെഡിയൂരപ്പ വീട്ടില്‍ സ്വയം ക്വാറന്റൈനില്‍ കഴിയുകയാണ്. യെഡിയൂരപ്പയെ ചികിത്സിച്ച മണിപ്പാല്‍ ആശുപത്രിയില്‍ തന്നെയാണ് സിദ്ധരാമയ്യയെയും പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് നാലിന് പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

സിദ്ധരാമയ്യയുടെ തുടര്‍ച്ചയായ രണ്ടു പരിശോധനാ ഫലവും നെഗറ്റീവായതായി ആശുപത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നു. ചികിത്സയുടെ ആദ്യ രണ്ടുദിവസങ്ങളില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിന്നീടുളള ദിവസങ്ങളില്‍ സിദ്ധരാമയ്യയുടെ ആരോഗ്യനില തൃപ്തികരമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി