ദേശീയം

വായ്പ തരപ്പെടുത്താം എന്നുപറഞ്ഞ് പണം തട്ടിപ്പ്, അഞ്ഞുറിലേറെ പേരെ പറ്റിച്ച് നേടിയത് 2.6 കോടി രൂപയിലധികം; ഏഴംഗ സംഘം പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ കമ്പനികളില്‍ നിന്ന് വായ്പ തരപ്പെടുത്താം എന്ന വാഗ്ദാനവുമായി ആളുകളില്‍ നിന്ന് പണം തട്ടിയെടുത്ത വ്യാജ കോള്‍ സെന്ററിന് പൂട്ടിട്ട് പൊലീസ്. സംഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തു. അഞ്ഞൂറിലധികം ആളുകളില്‍ നിന്നാണ് 2.6 കോടി രൂപയിലധികം ഇവര്‍ തട്ടിയെടുത്തതായി കണ്ടെത്തി.

അറസ്റ്റിലായ ഏഴ് പേരില്‍ മൂന്ന് പേര്‍ ബി എ വിദ്യാര്‍ത്ഥികളാണ്. റാന്‍ഹോളയിലാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിച്ചുരുന്നത്. വിദേശികളുടെ പേരില്‍ സിം കാര്‍ഡുകള്‍ തരപ്പെടുത്തി ഇതുപയോഗിച്ചാണ് അറസ്റ്റിലായവര്‍ ആളുകളെ ബന്ധപ്പെട്ടിരുന്നത്. ആളുകള്‍ പണം നല്‍കിക്കഴിഞ്ഞാന്‍ ഇവരുടെ ഫോണ്‍ നമ്പരുകള്‍ ബ്ലോക്ക് ചെയ്യുകയോ സിം മാറ്റുകയോ ആയിരുന്നു തട്ടിപ്പുസംഘത്തിന്റെ പതിവ്.

വായ്പ ലഭിക്കാനായി ഇവരെ ബന്ധപ്പെട്ട ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് അറസ്റ്റില്‍ കലാശിച്ചത്. വായ്പ വല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും ഇതിനായി രണ്ട് ലക്ഷത്തിലധികം രീപ വിവധ അക്കൗണ്ടുകളിലായി അയച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് 28കാരനായ പവന്‍ മിട്ടാല്‍ എന്നയാള്‍ അറസ്റ്റിലായത്. ടെലികോം കമ്പനിയിലെ ജീവനക്കാരനാണ് പവന്‍. പിന്നാലെ മുഹമ്മദ് ഇര്‍ഫാന്‍ സയ്ഫി (28), വിഷാല്‍ തിവാരി (21), വിദാത്ത (21), അമിത് കുമാര്‍ (23), ഗ്യാന്‍ സിങ് (39), റിഷാബ് മുഹമ്മദ് (25 എന്നിവരാണ് അറസ്റ്റിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്