ദേശീയം

കോവിഡ് മരണത്തില്‍ ബ്രിട്ടണെ മറികടന്ന് ഇന്ത്യ, അമേരിക്കയ്ക്കും ബ്രസീലിനും മെക്‌സിക്കോയ്ക്കും പിന്നില്‍ നാലാമത് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് മരണത്തില്‍ ഇന്ത്യ ബ്രിട്ടണെ മറികടന്നു. അമേരിക്ക, ബ്രസീല്‍, മെക്‌സിക്കോ എന്നി രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്‍പില്‍.

ഇന്നലെ 934 കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മരണസംഖ്യയില്‍ ഇന്ത്യ ബ്രിട്ടണെ മറികടന്നത്. ഇന്ത്യയില്‍ കോവിഡ് മരണം 47000 കടന്നിരിക്കുകയാണ്. 47,065 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ ജീവന്‍ നഷ്ടമായത്. എന്നാല്‍ വേള്‍ഡോമീറ്റര്‍ കണക്ക് അനുസരിച്ച് ബ്രിട്ടണില്‍ മരണസംഖ്യ 46,706 ആണ്. 13 ദിവസം മുന്‍പാണ് ഇറ്റലിയെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് എത്തിയത്. 

എന്നാല്‍ ഇന്ത്യയില്‍ മരണനിരക്ക് കുറവാണ്. മരണനിരക്ക് രണ്ടു ശതമാനത്തില്‍ താഴെയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അമേരിക്ക തന്നെയാണ് ഇതിലും മുന്‍പന്തിയില്‍. ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 24ലക്ഷത്തിലേക്ക് അടുക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ