ദേശീയം

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ; മുഖ്യമന്ത്രി കോവിഡ് പരിശോധനക്ക്

സമകാലിക മലയാളം ഡെസ്ക്

ഷിംല : ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറിന്റെ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി ഉടന്‍ കോവിഡ് പരിശോധനയ്ക്ക് വിധേയനാകുമെന്നാണ് റിപ്പോര്‍ട്ട്.  ഇതോടെ മന്ത്രിമാരും ഉദ്യോഗസ്ഥരും അടക്കം ആശങ്കയിലാണ്. 

കോവിഡ് സ്ഥിരീകരിച്ച ഒരാള്‍ സുരക്ഷാ ഭടനും മറ്റൊരാള്‍ മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനത്തിലെ ഡ്രൈവറുമാണ്. രണ്ടുപേരെയും ദീന്‍ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഈ മാസം 11 വരെ ജോലിക്ക് എത്തിയിരുന്നു.

നേരത്തെ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ ജൂലൈ 22 മുതല്‍ ക്വാറന്റീനില്‍ പോയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ജയ്‌റാം താക്കൂര്‍ ക്വാറന്റീനില്‍ പോയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുഖ്യമന്ത്രിയും കുടുംബവും കോവിഡ് നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. 

ഹിമാചല്‍പ്രദേശ് ഊര്‍ജ്ജമന്ത്രി സുഖ്‌റാം ചൗധരി കോവിഡ് ബാധിച്ച് ചികില്‍സയിലാണ്. ഇദ്ദേഹത്തിന്റെ രണ്ട് മക്കള്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥനും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഹിമാചലില്‍ ഇതുവരെ 3636 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16 പേര്‍ മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍