ദേശീയം

കുത്തൊഴുക്കില്‍പ്പെട്ട് ഒലിച്ചുപോയി, ചെടിയില്‍ പിടിച്ചുക്കിടന്ന് യുവാവ്; വ്യോമസേനയുടെ രക്ഷാപ്രവര്‍ത്തനം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: കനത്തമഴയില്‍ അണക്കെട്ടിലേക്കുളള കുത്തൊഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷിക്കുന്ന വീഡിയോ പുറത്ത്. വ്യോമസേന ഹെലികോപ്റ്റര്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്.

ഛത്തീസ്ഗഡില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. ഛത്തീസ്ഗഡില്‍ കനത്തമഴയാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും കനത്തമഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ മഴ പെയ്യുന്നതിനിടെ കുത്തൊഴുക്കില്‍ കുടുങ്ങിപ്പോയ യുവാവിനെ രക്ഷിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ബിലാസ്പൂരിലെ ഖുത്ത്ഘട്ട് ഡാമില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. കുത്തൊഴുക്കില്‍പ്പെട്ട് ഒലിച്ചുപ്പോയ യുവാവ് ഒരു ചെടിയില്‍ തൂങ്ങിക്കിടക്കുകയാണ്. വ്യോമസേന ഹെലികോപ്റ്റര്‍ എത്തി ഇദ്ദേഹത്തിന് കയറിട്ട് കൊടുത്ത് മുകളിലേക്ക്  ഉയര്‍ത്തി രക്ഷിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്. ഡാമിലേക്ക് കുത്തിയൊലിച്ച് വെളളം ഒഴുകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു