ദേശീയം

ആറ് വര്‍ഷം മുന്‍പ് കാണാതായ പെണ്‍കുട്ടിയെ തേടി പൊലീസ് എത്തി, കണ്ടത് അപ്രതീക്ഷിത കാഴ്ച

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ആറ് വര്‍ഷം മുന്‍പ് ലഭിച്ച പരാതിയില്‍ ഡല്‍ഹി പൊലീസ് അന്വേഷണം അവസാനിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. പെണ്‍കുട്ടിയെ ജാര്‍ഖണ്ഡിലേക്ക് തട്ടിക്കൊണ്ട് പോയെന്നായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലഭിച്ച പരാതി. ഇതില്‍ അന്വേഷണവുമായി ജാര്‍ഖണ്ഡിലേക്ക് എത്തിയ പൊലീസ് കണ്ടത് അപ്രതീക്ഷിത കാഴ്ച.

2014 ആഗസ്റ്റിലാണ് ഡല്‍ഹി പൊലീസ്, തന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ തട്ടിക്കൊണ്ട് പോയതാണെന്ന് ചൂണ്ടിക്കാട്ടി സഞ്ജയ് എന്ന യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കേസില്‍ യാതൊരു തെളിവും കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ല. ഒടുവില്‍ തുമ്പ് കിട്ടുമെന്ന പ്രതീക്ഷയില്‍ പരാതിക്കാരന്റെ നാട്ടിലേക്ക് അന്വേഷണ സംഘം യാത്ര തിരിച്ചു. 

എന്നാല്‍ ഇവിടെ എത്തിയപ്പോള്‍ കണ്ടത് തട്ടിക്കൊണ്ട് പോയതായി ആരോപിക്കപ്പെട്ട യുവതി ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം സന്തോഷമായി താമസിക്കുന്നതാണ്.പൊലീസ് ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. യുവതിയുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ചു. ഇതില്‍ നിന്നും 2014 ല്‍ പരാതി നല്‍കുമ്പോള്‍ ഇവര്‍ പ്രായപൂര്‍ത്തിയായിരുന്നതായും പൊലീസ് കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു