ദേശീയം

കോവിഡ് രോഗമുക്തി നിരക്ക് 75 ശതമാനത്തിലേക്ക്, ആശുപത്രി വിട്ടത് 21 ലക്ഷം; പരിശോധനകളില്‍ റെക്കോര്‍ഡ് വര്‍ധന 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ആശ്വാസം നല്‍കി കോവിഡ് രോഗമുക്തി നിരക്ക് 75 ശതമാനത്തിലേക്ക് അടുക്കുന്നു. കോവിഡ് രോഗമുക്തി നിരക്ക് 74 ശതമാനമായി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് രോഗം ഭേദമായി ആശുപത്രി വിട്ടവര്‍ 21 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 20,96,664 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 58,794 പേരാണ് രോഗമുക്തി നേടിയത്.

നിലവില്‍ 6,86,395 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 0.28 ശതമാനം പേര്‍ മാത്രമാണ് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നത്. പരിശോധനകളുടെ എണ്ണത്തിലും റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 9,18,470 പരിശോധനകളാണ് രാജ്യത്ത് നടന്നത്. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 3.26 ലക്ഷമായി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്താക്കുന്നു.

പരിശോധനകളുടെ എണ്ണ വര്‍ധിച്ചതോടെ പോസിറ്റീവിറ്റി നിരക്കും കുറഞ്ഞു. ഇത് ആശ്വാസം നല്‍കുന്നതാണ് എന്ന് വിദഗ്ധര്‍ പറയുന്നു. പോസിറ്റീവിറ്റി നിരക്ക് എട്ടു ശതമാനത്തില്‍ താഴെ എത്തി നില്‍ക്കുകയാണ്. നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 1.92 ശതമാനം പേര്‍ ഐസിയുവിലാണ്. 2.62 ശതമാനം പേര്‍ക്ക് കൃത്രിമ ഓക്‌സിജന്‍ സഹായം നല്‍കുന്നുണ്ട്. നിലവില്‍ രാജ്യത്തിന്റെ മരണനിരക്ക് 1.90 ശതമാനമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല