ദേശീയം

മാസ്‌ക് ധരിച്ചില്ല; ആളുകള്‍ സാമൂഹിക അകലം പാലിച്ചില്ല; റോഡിലിറങ്ങി പൊലീസ് അടിയോട് അടി  ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നോ: രാജ്യമാകെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗം പകരാതിരിക്കാന്‍ ആകാവുന്ന അത്ര കരുതല്‍ വേണമെന്ന് സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. എന്നാല്‍ ഇതൊന്നും തങ്ങള്‍ അനുസരിക്കേണ്ടവരല്ലെന്ന രീതിയിലാണ് ചിലരുടെ പെരുമാറ്റം. കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍  കേസെടുക്കുമെന്ന് പല തവണ പറഞ്ഞിട്ടും ആളുകള്‍ക്ക് മനസിലാവാതെ വന്നതോടെയാണ് പൊലീസ് ലാത്തിയുമായി തെരുവിലിറങ്ങിയത്. 

ഉത്തര്‍പ്രദേശിലെ ബല്‍ത്താര റോഡിലാണ് പൊലീസ് നിയമം ലംഘിച്ചവര്‍ക്ക് നേരെ ലാത്തി വീശിയത്. മാര്‍ക്കറ്റില്‍ പലരും മാസ്്ക് ധരിച്ചില്ലെന്ന് മാത്രമല്ല സാമൂഹിക അകലവും പാലിച്ചില്ല. ഇരുചക്രവാഹനങ്ങളില്‍ പോലും മാസ്‌ക് ധരിക്കാതെ സഞ്ചരിച്ചവര്‍ക്കും പൊലീസില്‍ നിന്ന് അടികിട്ടി. കൂടാതെ കടകളില്‍ സാമൂഹിക അകലം പാലിക്കാത്തവരും പൊലീസിന്റെ അടിയുടെ ചൂട് അറിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ