ദേശീയം

മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന അപൂര്‍വ്വ ശസ്ത്രക്രിയ; 52കാരിയുടെ അണ്ഡാശയത്തില്‍ നിന്ന് നീക്കം ചെയ്തത് 50 കിലോയുള്ള ട്യൂമര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിനൊടുവില്‍ 52കാരിയുടെ അണ്ഡാശയത്തില്‍ നിന്നും 50 കിലോ തൂക്കമുള്ള ട്യൂമര്‍ നീക്കം ചെയ്തു. ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലാണ് അപൂര്‍വ്വ ശസ്ത്രക്രിയ നടന്നത്. 

അസാധാരണമായി ശരീരഭാരം വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് സ്ത്രീ പരിശോധനയ്‌ക്കെത്തിയത്. മാസങ്ങളുടെ വ്യത്യാസത്തില്‍ 106 കിലോ വരെ ഇവര്‍ക്ക് ഭാരം കൂടി. പിന്നാലെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും അടിവയറ്റില്‍ അസഹ്യമായ വേദനയും അനുഭവപ്പെട്ടു. സ്ത്രീക്ക് നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നെന്നും ഉറക്കകുറവും ഈ കാലയളവില്‍ കണ്ടതായി ആശുപത്രി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. 

പരിശോധനയില്‍ സ്ത്രീയുടെ വയറ്റില്‍ ട്യൂമര്‍ കണ്ടെത്തുകയായിരുന്നു. ദിവസം കഴിയുന്തോറും ട്യൂമര്‍ വളര്‍ച്ചപ്രാപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വേഗം സര്‍ജറി നടത്തണമെന്ന് ഡോക്ടര്‍ അറിയിച്ചു. ഈ മാസം 18-ാം തിയതിയാണ് ഡോ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം സര്‍ജറി നടത്തിയത്. 

രോഗിയുടെ ശരീരഭാരത്തിന്റെ നേര്‍പകുതിയോളം വരുന്ന ട്യൂമര്‍ വളരുന്ന കേസുകള്‍ തന്റെ കരിയറില്‍ ഒരിക്കല്‍പോലും നേരിട്ടിട്ടില്ലെന്ന് ഡോ അരുണ്‍ പറഞ്ഞു. 2017ല്‍ കോയമ്പത്തൂരില്‍ ഒരു സ്ത്രീയുടെ ശരീരത്തില്‍ നിന്ന് 34 കിലോയുള്ള ട്യൂമര്‍ നീക്കിയതാണ് ഏറ്റവും വലിയതായി അറിവുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്