ദേശീയം

ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; പക്ഷേ ഡല്‍ഹി 'പട്ടികയ്ക്ക് പുറത്ത്', മെട്രോ തുറക്കാന്‍ ആലോചന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സംസ്ഥാനങ്ങളുടെ പട്ടികയ്ക്ക് പുറത്താണ് ഇപ്പോള്‍ ഡല്‍ഹിയുടെ സ്ഥാനം. ഓഗസ്റ്റ് മാസത്തില്‍ തീവ്ര വ്യാപനം തടഞ്ഞുനിര്‍ത്തുന്നതില്‍ ഡല്‍ഹി വിജയിച്ചു. പക്ഷേ ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്ന് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,450പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 

എന്നാല്‍ പരിഭ്രാന്തി ആവശ്യമില്ലെന്നും വലിയ തോതിലുള്ള വ്യാപനം ഇനി ഡല്‍ഹിയില്‍ സംഭവിക്കില്ലെന്നുമാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറയുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഡല്‍ഹി മെട്രോ തുറക്കണമെന്നും അദ്ദേഹം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

ഇന്ന് 1,250പേര്‍ രോഗമുക്തരായിട്ടുണ്ട്. 16പേരാണ് മരിച്ചത്.  1,61,466പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,45,388പേര്‍ രോഗമുക്തരായി. 11,788പേരാണ് ചികിത്സയിലുള്ളത്. 4,300പേര്‍ ആകെ മരിച്ചു. മരണസംഖ്യ കുറയ്ക്കുന്നതിലും സംസ്ഥാനം വിജയിച്ചിട്ടുണ്ട്.

രോഗവ്യാപനം അതിശക്തമായിരുന്ന സമയത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ഇടപെടലിലൂടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഡല്‍ഹിയില്‍ ചെറുത്ത് നില്‍പ്പ് സാധ്യമായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടായിരുന്നു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്