ദേശീയം

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 7 ലക്ഷം കടന്നു; ഇന്ന് 10,425 പേര്‍; മരണം 329

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച 10,425 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,03,823 ആയി.

ഇന്ന് 329 പേരാണ് കോവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചത്. രോഗമുക്തരായി ഇന്ന് 12,300 പേര്‍ ആശുപത്രി വിട്ടു. ഇതിനോടകം 5,14,790 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയതെന്നും 1,65,921 പേര്‍ നിലവില്‍ ചികിത്സയിലുണ്ടെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇന്ന് 36,63,488 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചു. 12,53,273 പേര്‍ വീടുകളിലും 33,668 പേര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനിലാണ്.

ആന്ധ്രാപ്രദേശില്‍ ഇന്ന് സംസ്ഥാനത്ത് 9,927 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 92 പേരാണ് ഇന്ന് മരിച്ചത്.സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 3,71,639 ആയി. 89,932 ആക്ടീവ് കേസുകളാണുള്ളത്. 2,78,247 പേര്‍ക്കാണ് രോഗ മുക്തി. സംസ്ഥാനത്തെ ആകെ മരണം 3,460.

തമിഴ്‌നാട്ടില്‍ ഇന്ന് 5,951 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.107 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 6,721 ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും