ദേശീയം

14കാരിയെ സെക്‌സ് റാക്കറ്റിന് വില്‍ക്കാന്‍ ശ്രമം; മുഖ്യ പ്രതിയെ കോവിഡ് പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു; പൊലീസിനെ വെട്ടിച്ച് മുങ്ങി

സമകാലിക മലയാളം ഡെസ്ക്

സൂററ്റ്: 14കാരിയെ സെക്‌സ് റാക്കറ്റിന് വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തിലെ മുഖ്യ പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. സൂററ്റിലെ പണ്ടേസര പ്രദേശത്താണ് സംഭവം. കേസിലെ മുഖ്യ പ്രതിയായ പ്രമോദ് വര്‍മ എന്നയാളാണ് പൊസീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് മറ്റ് 16 പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്.  

14കാരിയെ ലൈംഗിക വ്യാപാരത്തിനായി വില്‍ക്കാന്‍ ശ്രമിച്ചതിന് പ്രമോദ് വര്‍മയടക്കമുള്ളവരെ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വഡോദരയില്‍ നിന്നുള്ള പെണ്‍കുട്ടിയെയാണ് സംഘം വില്‍ക്കാന്‍ ശ്രമിച്ചത്. അതിനിടെയാണ് പൊലീസ് പിടികൂടിയത്. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മസാജ് പാര്‍ലറിന്റെ മറവില്‍ ലൈംഗിക വ്യാപാരത്തിന് ഉപയോഗിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. ഇവിടെ നിന്ന് കുട്ടി രക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നതും പൊലീസ് പ്രതികളെ പൊക്കിയതും. 

ഇതിന് പിന്നാലെയാണ് മുഖ്യപ്രതി പ്രമോദ് വര്‍മയെ വെള്ളിയാഴ്ച കോവിഡ് പരിശോധനയ്ക്കായി ന്യൂ സിവില്‍ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയ്ക്ക് ശേഷം ഫലം കാത്ത് ഇയാളുമായി പൊലീസ് സംഘം ആശുപത്രിയില്‍ തങ്ങി. 

അതിനിടെ പ്രമോദ് വര്‍മ തനിക്ക് വാഷ്‌റൂമില്‍ പോകണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. പിന്നാലെ ഇയാള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളയുകയായിരുന്നു. 

അതിനിടെ ഇയാളെ കാത്ത് ആശുപത്രിക്ക് പുറത്ത് മറ്റൊരാള്‍ വണ്ടിയുമായി കാത്ത് നില്‍ക്കുന്നുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിലെ സിസിടിവി പരിശോധിച്ചപ്പോള്‍ ഇയാള്‍ ആശുപത്രിക്ക് പുറത്തെ റോഡിലൂടെ നടന്ന് പോകുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്