ദേശീയം

വിവാഹത്തിന് മുന്‍പ് മതം വെളിപ്പെടുത്തണം; യുപിക്ക് പിന്നാലെ പുതിയ നിയമവുമായി അസം

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: വിവാഹത്തിന് മുമ്പ് വധു-വരന്‍മാരുടെ മതം വെളിപ്പെടുത്തണമെന്ന പുതിയ നിയമം രൂപീകരിക്കാനൊരുങ്ങി അസം സര്‍ക്കാര്‍. വിവാഹത്തിന് ഒരു മാസം മുമ്പ് ഔദ്യോഗിക രേഖകളില്‍ മതവും വരുമാനം വെളിപ്പെടുത്തണമെന്ന നിയമം കൊണ്ടുവരാനാണ് ആലോചിക്കുന്നത്. 

ഉത്തര്‍പ്രദേശിലെയോ മധ്യപ്രദേശിലെയോ നിയമം പോലെയല്ല ഇതെന്നും പക്ഷെ സമാനതകളുണ്ടാവുമെന്നും മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

ലവ് ജിഹാദിനെതിരേയൊരു നിയമമല്ല അസം ഉദ്ദേശിക്കുന്നത്. എല്ലാ മതത്തിലുള്ളവര്‍ക്കും ഇത് ബാധകമായിരിക്കും. മതവിവരങ്ങള്‍ മാത്രമല്ല പകരം വരുമാനവും വിദ്യാഭ്യാസവും മറ്റ് കുടുംബവിവരങ്ങളും ഈ നിയമ പ്രകാരം രേഖപ്പെടുത്തണം.

ഭര്‍ത്താവ് നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി പെണ്‍കുട്ടികള്‍ വിവാഹത്തിനു ശേഷം തിരിച്ചറിയുന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. നിര്‍ദ്ദിഷ്ട നിയമ പ്രകാരം വരുമാനം, തൊഴില്‍, സ്ഥിര മേല്‍വിലാസം, മതം എന്നിവ വെളിപ്പെടുത്തുന്ന രേഖകള്‍ വിവാഹത്തിനു ഒരു മാസം മുമ്പ് സമര്‍പ്പിക്കണം. 

ഈ നിയമം സത്രീകളെ ശാക്തീകരിക്കും. യുപിയിലെയും മധ്യപ്രദേശിലെയും നിയമങ്ങളിലെ ചില ഘടകങ്ങള്‍ ഈ നിയമത്തിലുമുണ്ടാകും-മന്ത്രി പറഞ്ഞു. 

ഉത്തര്‍പ്രദേശും മധ്യപ്രദേശും ലവ് ജിഹാദ് തടയാനെന്ന പേരില്‍ നിയമം കൊണ്ടുവന്നിട്ടുണ്ട്. എന്‍ഡി ഭരിക്കുന്ന കര്‍ണാടകയിലും ബിഹാറിലും ഈ നിയമം കൊണ്ടുവരാനുള്ള ആലോചനയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്