ദേശീയം

അംഗീകരിച്ച ആവശ്യങ്ങള്‍ എഴുതിനല്‍കി കേന്ദ്രസര്‍ക്കാര്‍; നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭം അവസാനിപ്പിക്കാനായി കര്‍ഷക സംഘടന പ്രതിനിധികളുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ ചര്‍ച്ച തുടരുന്നു. കഴിഞ്ഞ യോഗത്തില്‍ അംഗീകരിച്ച ആവശ്യങ്ങള്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം എഴുതിനല്‍കി. അംഗീകരിച്ച ആവശ്യങ്ങള്‍ എഴുതിനല്‍കണമെന്ന കര്‍ഷകരുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. ചര്‍ച്ച അധികം നീട്ടേണ്ടതില്ലെന്നും, സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും കര്‍ഷകര്‍ വീണ്ടും ആവശ്യപ്പെട്ടു. 

നിയമങ്ങളില്‍ മൂന്ന് ഭേദഗതികള്‍ വരുത്താനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് എന്നാണ് വിവരം. താങ്ങുവില സംബന്ധിച്ച ഉറപ്പുകള്‍ എഴുതി നല്‍കും. കരാര്‍ കൃഷി സംബന്ധിച്ച തര്‍ക്കങ്ങളില്‍ കോടതിയെ സമീപിക്കാന്‍ നിയമത്തില്‍ ഭേദഗതി വരുത്താം തുടങ്ങിയ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. 

എന്നാല്‍ ഈ നിലപാട് തള്ളിയ കര്‍ഷകര്‍, നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ചര്‍ച്ചയില്‍ തീരുമാനമാകുന്നതുവരെ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഒരു ആനുകൂല്യവും സ്വീകരിക്കേണ്ടതില്ലെന്ന നിലപാട് ഇന്നും കര്‍ഷകര്‍ ആവര്‍ത്തിച്ചു. ഇതിന്റെ ഭാഗമായി സര്‍ക്കാരൊരുക്കിയ ഭക്ഷണം നിരസിച്ച സംഘടന നേതാക്കള്‍, കഴിഞ്ഞ ചര്‍ച്ചയിലെപ്പോലെ സ്വന്തമായി കൊണ്ടുവന്ന ഭക്ഷണം കഴിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്