ദേശീയം

പ്രവര്‍ത്തനരഹിതമായിരുന്ന മൊബൈല്‍ നമ്പര്‍ 'ആക്ടിവ്', യുപിഐ വഴി ലക്ഷങ്ങള്‍ പിന്‍വലിച്ചു; ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ മുത്തശ്ശി ഞെട്ടി!

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ 19കാരന്‍ മുത്തശ്ശിയുടെ അക്കൗണ്ടില്‍ നിന്ന് മൂന്നുലക്ഷത്തോളം രൂപ തട്ടിയെടുത്തു. മുത്തശ്ശിയുടെ പരാതിയില്‍ 19കാരനെ സൈബര്‍സെല്‍ അറസ്റ്റ് ചെയ്തു. 

അഹമ്മദാബാദ് ധരംനഗറില്‍ നിമിഷ ഷാ എന്ന 57കാരിയാണ് തട്ടിപ്പിന് വിധേയയായത്. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന മൊബൈല്‍ നമ്പര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രവര്‍ത്തന രഹിതമായിരുന്നു. ബാലന്‍സ് തീര്‍ന്നതോടെയാണ് നമ്പര്‍ ഉപയോഗിക്കാന്‍ കഴിയാതെ വന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ പിന്‍വലിച്ചതായി നിമിഷ ഷാ തിരിച്ചറിയുന്നു. യുപിഐ, പേടിഎം എന്നിവ വഴിയാണ് ഇടപാടുകള്‍ നടന്നതെന്ന് കണ്ടെത്തിയ നിമിഷ ഷാ പൊലീസിന് പരാതി നല്‍കുകയായിരുന്നു.

സെപ്റ്റംബര്‍ 27 മുതല്‍ നവംബര്‍ 20 വരെയുള്ള കാലയളവിലാണ് പണം പിന്‍വലിച്ചത്. മറ്റൊരു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മൊബൈല്‍ നമ്പര്‍ ആക്ടിവേറ്റ് ചെയ്താണ് ഇടപാട് നടന്നതെന്ന് പൊലീസ് കണ്ടെത്തി. മൊബൈല്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പണം തട്ടിയത് ചെറുമകനാണെന്ന് തിരിച്ചറിഞ്ഞത്. പബ്ജി, ലുഡോ തുടങ്ങിയ ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാനാണ് പണം തട്ടിയെടുത്തതെന്ന് 19കാരന്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി

പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു 'മഴ'