ദേശീയം

കൊക്കെയ്ന്‍ കൈവശം വച്ചതിന് ബോളിവുഡ് മേക്കപ്പ്മാന്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കൊക്കെയ്ന്‍ കൈവശം വച്ചതിന് ബോളിവുഡ് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ചൊവ്വാഴ്ച മുതല്‍ മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റെയ്ഡ് നടത്തി വരികയാണ്. ഇതിന്റെ ഭാഗമായാണ് അറസ്റ്റ്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് സുരാജ് ഗോദാംബെയ്ക്ക് കൊക്കെയ്ന്‍ എത്തിച്ച് നല്‍കിയ ഓട്ടോ റിക്ഷ ഡ്രൈവറും പിടിയിലായിട്ടുണ്ട്. നൈജീരിയന്‍ സംഘത്തിന് വേണ്ടിയാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ വിതരണക്കാരനായതെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോവിന്റെ പ്രസ്താവനയില്‍ പറയുന്നു.

ത്രീ ഇഡിയറ്റസ് ഉള്‍പ്പെടെ നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചയാളാണ് സുരാജ് ഗോദാംബെ. ഇയാളില്‍ നിന്ന് 16 പാക്കറ്റുകളിലായി 11 ഗ്രാം കൊക്കെയ്്‌നാണ് പിടികൂടിയത്. ഇതിന് ഇന്ത്യന്‍ വിപണിയില്‍ 56000 രൂപ വില വരും. മുംബൈയിലെ ഓഷിവാരയില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പ്രമുഖ മയക്കുമരുന്ന് വിതരണക്കാരിലൊരാളായ റീഗെല്‍ മഹാക്കലിനെയും ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ട അസം ഷെയ്ഖ് ജുമാനെയും അറസ്റ്റ് ചെയ്തിരുന്നു. റെയ്ഡിനിടെ മൂന്ന് കോടിയോളം വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി