ദേശീയം

റിപ്പബ്ലിക് ടിവി സിഇഒ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടിവി റേറ്റിംഗില്‍ കൃത്രിമം കാണിച്ചു എന്ന കേസില്‍ റിപ്പബ്ലിക് ടിവി സിഇഒ വികാസ് കഞ്ചന്‍ധാനിയെ അറസ്റ്റ് ചെയ്തു. വീട്ടില്‍ നിന്നാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യത്തില്‍ തിങ്കളാഴ്ച വാദം കേള്‍ക്കാനിരിക്കേയാണ്, ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

ഒരു മാസം മുന്‍പാണ് റേറ്റിംഗില്‍ കൃത്രിമം കാണിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ റിപ്പബ്ലിക് ടിവിക്കെതിര മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചത്. വീടുകളില്‍ നിന്ന് ലഭിച്ച ഡാറ്റ ഉപയോഗിച്ച് ചാനലുകാര്‍ കൃത്രിമം നടത്തി എന്നതാണ് കേസ്. പരസ്യവരുമാനം വര്‍ധിപ്പിക്കുന്നതിന് റേറ്റിംഗില്‍ കൃത്രിമം കാണിച്ചു എന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പരംവീര്‍ സിങ് അന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി