ദേശീയം

യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്തു, യുവാവിനെ കൊന്ന് കുഴിച്ചുമൂടി; പൊലീസ് കണ്ടെത്തിയത് ഒരു വര്‍ഷത്തിന് ശേഷം, ചുരുളഴിഞ്ഞത് ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഒരു വര്‍ഷം മുന്‍പ് 29കാരനെ കാണാതായ സംഭവത്തിന്റെ ചുരുളഴിച്ച് പൊലീസ്. 29കാരന്റെ കൊലപാതകത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഔറംഗബാദിന് സമീപമുള്ള ഗംഗാപൂരില്‍ 2019 ഒക്ടോബര്‍ മുതലാണ് ഗണേഷിനെ കാണാതായത്. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് യുവാവിന് വേണ്ടി വ്യാപകമായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിനിടെ, സച്ചിനും രവീന്ദ്രയ്ക്കും യുവാവിന്റെ തിരോധാനത്തില്‍ പങ്കുള്ളതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റസമ്മതം നടത്തി. കഴുത്തുഞെരിച്ച് കൊന്ന ശേഷം മൂന്നടി ആഴമുള്ള കുഴിയില്‍ മൃതദേഹം മറവ് ചെയ്യുകയായിരുന്നുവെന്ന് ഇരുവരുടെയും കുറ്റസമ്മത മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

രവീന്ദ്രയുടെ ബന്ധുവിന്റെ കൃഷിയിടത്തിലാണ് മൃതദേഹം കുഴിച്ചിട്ടത്. സച്ചിന് വിവാഹിതയായ സ്ത്രീയുമായി ബന്ധമുള്ളതായി ഗണേഷ് അറിഞ്ഞു. തുടര്‍ന്ന് ഗണേഷ് സ്ത്രീയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങിയതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് ഇരുവരും പറഞ്ഞു. ഇരുവരും ഗണേഷിനെ വിളിച്ച് കാണണമെന്ന് പറഞ്ഞു. ഇതനുസരിച്ച് പറഞ്ഞ സ്ഥലത്തെത്തിയ ഗണേഷിനെ കഴുത്തുഞെരിച്ച് കൊന്ന ശേഷം കുഴിച്ചുമൂടുകയായിരുന്നുവെന്ന് പ്രതികള്‍ പറഞ്ഞതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി