ദേശീയം

സുഖമില്ലാത്ത അമ്മയെ കാണാന്‍ അവധി നല്‍കിയില്ല; ഇന്ത്യക്കാരന്‍ സഹപ്രവര്‍ത്തകനെ 11 തവണ കുത്തി

സമകാലിക മലയാളം ഡെസ്ക്

ദുബായ്‌: ദുബായിലെ കമ്പനിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യക്കാരനായ യുവാവ് സഹപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. നാട്ടിലേക്ക്‌ മടങ്ങുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താതിനെ തുടര്‍ന്ന് പ്രകോപിതനായ നിര്‍മ്മാണ തൊഴിലാളിയാണ് സഹപ്രവര്‍ത്തകനെ പതിനൊന്ന് തവണ കുത്തിയത്.

ഓഗസ്റ്റ് 25മുതല്‍ ഇന്ത്യക്കാരായ 22 നിര്‍മ്മാണ തൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ തയ്യാറാണെന്ന് നിര്‍മ്മാണ കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ഈ 22 പേരുടെ പട്ടികയില്‍ ഇയാള്‍ ഉള്‍പ്പെട്ടിരുന്നില്ല. അമ്മയുടെ രോഗം കൂടുതലാണെന്നും നാട്ടിലേക്ക് മടങ്ങണമെന്നും അയാള്‍ തന്നോട് പറഞ്ഞിരുന്നതായി സഹപ്രവര്‍ത്തകന്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ലായിരുന്നു. കുത്തേറ്റ ജീവനക്കാരന്‍ പറഞ്ഞു. 

പിറ്റേദിവസം അമ്മ മരിച്ചവിവരം യുവാവ് സഹപ്രവര്‍ത്തകനെ അറിയിച്ചു. അയാള്‍ ദേഷ്യത്തോടെ വീണ്ടും മുറിയിലെത്തുകയും കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് പതിനൊന്ന് തവണ സഹപ്രവര്‍ത്തകന്റെ നെഞ്ചിലും വയറ്റിലും കുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ഇയാളുടെ ആക്രമണം. പ്രതിക്കെതിരെ ദുബായ് പൊലീസ് കൊലക്കുറ്റത്തിന് കേസ് എടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല