ദേശീയം

യുവതിയുടെ മുറിയില്‍ കാമുകന്‍, 'രഹസ്യബന്ധം' കണ്ട മുത്തച്ഛനെയും ഭര്‍തൃസഹോദരിയെയും കൊലപ്പെടുത്തി; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാമുകിയും യുവാവും ചേര്‍ന്ന് മുത്തച്ഛനെയും ഭര്‍തൃസഹോദരിയെയും കൊലപ്പെടുത്തി. കാമുകനൊപ്പമുള്ള രഹസ്യ കൂടിക്കാഴ്ച കണ്ടതിനെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ മുത്തച്ഛനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ബന്ധത്തിന് തടസമാകുമെന്ന് കരുതിയാണ് ഭര്‍തൃസഹോദരിയെയും ഇല്ലായ്മ ചെയ്തതെന്ന് പൊലീസ് പറയുന്നു.

ഹരിദ്വാറിലാണ് സംഭവം നടന്നത്. രോഹിത്, റിയ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും അയല്‍വാസികളാണ്. മൂന്ന് വര്‍ഷം മുന്‍പായിരുന്നു റിയയുടെ വിവാഹം. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന സൂരജ് കുമാറാണ് ഭര്‍ത്താവ്. 

സൂരജ് ജോലിക്ക് പോയ സമയത്താണ് ഭര്‍ത്താവിന്റെ മുത്തച്ഛനെ റിയയും രോഹിത്തും ചേര്‍ന്ന് വധിച്ചത്. റിയയുടെ മുറിയില്‍ നിന്ന് രോഹിത് ഇറങ്ങിവരുന്നത് മുത്തച്ഛന്‍ കണ്ടതാണ് പ്രകോപനത്തിന് കാരണം. മുത്തച്ഛന്‍ ഭര്‍ത്താവിനോട് ഇക്കാര്യം പറയുമോ എന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

റിയയും രോഹിത്തും ചേര്‍ന്ന് മുത്തച്ഛനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. നവംബര്‍ അഞ്ചിനാണ് ഭര്‍തൃസഹോദരിയെ കൊന്നത്. യുവാവുമായുള്ള രഹസ്യ കൂടിക്കാഴ്ചയ്ക്ക് തടസം വരാതിരിക്കാനാണ് ഭര്‍തൃസഹോദരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയാണ് ഭര്‍തൃസഹോദരിയെ ഇല്ലായ്മ ചെയ്തതെന്ന് പൊലീസ് പറയുന്നു

ബന്ധം തുടരുന്നതിന് ഭര്‍ത്താവ് ഉള്‍പ്പെടെ മറ്റു ബന്ധുക്കളെ കൊല്ലാനും ഇരുവരും പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. ഭര്‍ത്താവിനെയും അമ്മായിയമ്മയെയും കൊല്ലാനാണ് ഇരുവരും ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ