ദേശീയം

തിരുത്തലുണ്ടാകുമോ ?; 'കത്തെഴുതിയ' നേതാക്കളുമായി സോണിയയുടെ കൂടിക്കാഴ്ച ഇന്ന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോണ്‍ഗ്രസില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കത്തയച്ച നേതാക്കളുമായി പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 10 മണിയ്ക്കാണ് ചര്‍ച്ച. കത്തെഴുതിയ 23 നേതാക്കളില്‍ എട്ടു പേര്‍ സോണിയയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്നാണ് സൂചന. 

സോണിയയെ കൂടാതെ രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും ചര്‍ച്ചയില്‍ പങ്കാളികളായേക്കും. നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ നേരത്തെ സോണിയാഗാന്ധി വിസമ്മതിച്ചിരുന്നു. എന്നാല്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ഇടപെട്ടതോടെയാണ് സോണിയ ചര്‍ച്ചയ്ക്ക് സമ്മതിച്ചത്. 

ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ 23 നേതാക്കളാണ് സോണിയക്ക് കത്തു നല്‍കിയത്. നേരത്തെ പ്രവര്‍ത്തക സമിതി ചേര്‍ന്ന് കത്തിലെ നിര്‍ദേശങ്ങള്‍ തള്ളിയിരുന്നു. എന്നാല്‍ ബിഹാറിലും കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടതോടെയാണ് ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ സജീവമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്