ദേശീയം

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു; 24 മണിക്കൂറിനിടെ 25,153 പേര്‍ക്ക് വൈറസ് ബാധ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. ഇന്ത്യയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് 325 ദിവസങ്ങള്‍ കഴിയുമ്പോഴാണ് മൊത്തം രോഗികളുടെ എണ്ണം ഒരു കോടി കടക്കുന്നത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,153 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

നിലവില്‍ 95,50,712 പേര്‍ക്കാണ് രോഗ മുക്തി. 1,45,136 പേര്‍ രോഗ ബാധിതരായി മരിച്ചു. 3,08,751 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 

കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നതോടെ ആഗോളതലത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി