ദേശീയം

കര്‍ഷകരുടെ റിലേ നിരാഹാര സമരം ആരംഭിച്ചു; വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ റിലേ നിരാഹാര സമരം ആരംഭിച്ചു. 11 കര്‍ഷകര്‍ വീതം ഒരുദിവസം നിരാഹാരമിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.കര്‍ഷക പ്രക്ഷോഭം 26ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് റിലേ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. 

അതേസമയം, വീണ്ടും ചര്‍ച്ച നടത്താനായി കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ ക്ഷണിച്ചു. ചര്‍ച്ചയ്ക്കുള്ള തീയതി കര്‍ഷകര്‍ക്ക് തീരുമാനിക്കാമെന്ന് കാര്‍ഷിക മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിവേക് അഗര്‍വാള്‍ അയച്ച കത്തില്‍ പറയുന്നു. കര്‍ഷകരുടെ സംശയങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഉന്നയിക്കാമെന്നും കത്തില്‍ പറയുന്നു. 

സമരം അവസാനിപ്പിക്കാനായി അഞ്ച് തവണ കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും പകരം ഭേദഗതികള്‍ ആകാമെന്ന നിലപാടില്‍ സര്‍ക്കാരും നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ കര്‍ഷകരും ഉറച്ചുനില്‍ക്കുകയാണ്. ഡിസംബര്‍ 25മുതല്‍ 27വരെ ഹരിയാന ദേശീയപാതയിലുള്ള എല്ലാ ടോള്‍ ബൂത്തുകളും അടയ്ക്കുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങ്, കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം