ദേശീയം

ദ്രാവിഡ കക്ഷികളുമായി സഖ്യത്തിനില്ല; ലക്ഷ്യം 'സാമ്പത്തിക വിപ്ലവം': കമല്‍ഹാസന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ദ്രാവിഡ കക്ഷികളുമായി സഖ്യമുണ്ടാക്കില്ലെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. കാഞ്ചീപുരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക വിപ്ലവമാണ് തന്റെ പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാംഘട്ടം അണ്ണാ ദുരൈയുടെ ജന്‍മനാട്ടില്‍ നിന്ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

തന്റെ പാര്‍ട്ടി അധികാരത്തില്‍ എത്തുകയാണെങ്കില്‍ നഗരങ്ങളില്‍ ലഭിക്കുന്ന ജീവിത സംവിധാനങ്ങള്‍ ഗ്രാമങ്ങളിലും ലഭ്യമാക്കും. ഗ്രാമീണര്‍ക്ക് ജോലി തേടി നഗരങ്ങളിലേക്ക് വരേണ്ട അവസ്ഥയുണ്ടാകില്ലെന്നും വൈദ്യുതി അടിസ്ഥാന മനുഷ്യാവകാശമായി പ്രഖ്യാപിക്കുമെന്നും കമല്‍ പറഞ്ഞു. 

ഒരുപടി നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച കമലിന്റെ ജാഥകള്‍ക്ക് വന്‍ സ്വീകാര്യതയാണ് തമിഴ്‌നാട്ടില്‍ ലഭിക്കുന്നത്. അതേസമയം, 200 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് പ്രഖ്യാപിച്ച് ഡിഎംകെ നേതാവ് എം കെ സ്റ്റാലിനും തെരഞ്ഞെടുപ്പ് റാലികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. 2021 മെയിലാണ് തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്