ദേശീയം

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗത്തിന് വീട്ടുകാര്‍ ചീത്ത പറഞ്ഞു; വീടുവിട്ടിറങ്ങിയ 15 കാരി നൂറ് കിലോമീറ്ററുകള്‍ക്ക് അപ്പുറം മലയുടെ മുകളില്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗത്തിന് മാതാപിതാക്കള്‍ ചീത്ത പറഞ്ഞതിന് വീട് വിട്ടിറങ്ങിയ പത്താം ക്ലാസുകാരിയെ രാജസ്ഥാനിലെ ഹില്‍ സ്റ്റേഷനായ മൗണ്ട് അബുവില്‍ നിന്ന് കണ്ടെത്തി. ഗുജറാത്ത് സ്വദേശിനിയാണ് 15കാരി. മൗണ്ട് അബുവിലേക്ക് എസ്‌യുവി കാറില്‍ കൊണ്ടുപോയ യുവാവ്, പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പൊലീസ് പറയുന്നു. കാറില്‍ കൂടെ ഉണ്ടായിരുന്ന മറ്റൊരു സുഹൃത്തിനെയും തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു.

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഗുജറാത്ത് യൂണിവേഴ്‌സിറ്റി പൊലീസിനെ സമീപിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിച്ചതിന് മാതാപിതാക്കള്‍ ദേഷ്യപ്പെട്ടതിനെ തുടര്‍ന്ന് വീട് വിട്ടിറങ്ങുകയാണ് എന്ന് കത്ത് എഴുതിവെച്ചാണ് പെണ്‍കുട്ടി പോയതെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

എസ്‌യുവി കാറില്‍ പെണ്‍കുട്ടി കയറിപ്പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞു. തുടര്‍ന്ന് കാറിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയ 19 വയസുകാരനായ യാഷ് ബരോട്ടിനെതിരെയും സുഹൃത്തിനെതിരെയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ