ദേശീയം

ബ്രിട്ടണില്‍ നിന്ന് എത്തിയ അഞ്ചുപേര്‍ക്ക് കോവിഡ്, ജാഗ്രത; അതിവേഗ വൈറസാണോ എന്ന് അറിയാന്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ബ്രിട്ടണില്‍ നിന്ന് ഡല്‍ഹി വിമാനത്തില്‍ ഇറങ്ങിയ അഞ്ചു യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടണില്‍ അതിവേഗ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് രാജ്യം. അതിനാല്‍ ഇവരുടെ സാമ്പിളുകള്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലേക്ക് അയച്ചു. ബ്രിട്ടണില്‍ കണ്ടെത്തിയ വൈറസിന്റെ പുതിയ വകഭേദമാണോ എന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരിശോധന. അതുവരെ ഇവര്‍ ക്വാറന്റൈന്‍ സെന്ററില്‍ കഴിയും.

ബ്രിട്ടണില്‍ നിന്ന് 266 യാത്രക്കാരുമായി തിങ്കളാഴ്ച രാത്രിയാണ് ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയത്. പുതിയ സാഹചര്യത്തില്‍ ബ്രിട്ടണില്‍ നിന്ന് വരുന്ന വിമാനയാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ആര്‍ടി- പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ബ്രിട്ടണില്‍ അതിവേഗ വൈറസ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 31 വരെയാണ് നിരോധനം. ചൊവ്വാഴ്ച രാത്രിക്കകം ബ്രിട്ടണില്‍ നിന്നും വരുന്ന വിമാനയാത്രക്കാര്‍ക്കാണ് ആര്‍ടി- പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയത്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ