ദേശീയം

സേനയുടെ കരുത്ത് വര്‍ധിപ്പിച്ച് ഭൂതല- ആകാശ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച മധ്യദൂര ഭൂതല- ആകാശ മിസൈല്‍ സംവിധാനം വിജയകരമായി പരീക്ഷിച്ചു. ഇസ്രായേലുമായി ചേര്‍ന്നാണ് മിസൈല്‍ വികസിപ്പിച്ചത്. 

ഒഡീഷ ബാലാസോറിലെ സംയോജിത പരീക്ഷണ കേന്ദ്രത്തില്‍ നിന്നാണ് മിസൈല്‍ തൊടുത്തത്. കൃത്യതയോടെ ലക്ഷ്യസ്ഥാനത്ത് എത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ആളില്ലാ വ്യോമ വാഹനമായ ബാന്‍ഷീ ആണ് മിസൈല്‍ സംവിധാനത്തില്‍ നിന്ന് വിക്ഷേപിച്ചത്. കരസേനയ്ക്ക് വേണ്ടിയാണ് ഇത് വികസിപ്പിച്ചത്. 

ഇത് കരസേനയുടെ ഭാഗമാകുന്നതോടെ, പ്രതിരോധ സേനയുടെ പോരാട്ടവീര്യം ഒരു പടി കൂടി ഉയരുമെന്ന്് അധികൃതര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മിസൈല്‍ വിക്ഷേപിച്ചത് മുതല്‍ കടലില്‍ പതിച്ചത് വരെയുള്ള വിവിധ ഘട്ടങ്ങള്‍ സസൂക്ഷ്മം വിലയിരുത്താന്‍ റഡാര്‍ സംവിധാനം ഉള്‍പ്പെടെ അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം