ദേശീയം

കോവിഡ് മുക്തി നിരക്ക് 95.75 ശതമാനം; 24 മണിക്കൂറിനിടെ 24,712 പേര്‍ക്ക് രോഗം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നും കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുപത്തയ്യായിരത്തിനും താഴെയാണ് രോഗികള്‍. 24,712 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 312 പേര്‍ മരിച്ചു. 95.75 ശതമാനമാണ് രോഗ മുക്തി നിരക്ക്. 

29,791 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗ മുക്തി നേടി. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 1,01,23,778. ആക്ടീവ് കേസുകള്‍ 2,83,849.

ആകെ രോഗ മുക്തരുടെ എണ്ണം 96,93,173 ആയി. 312 പേര്‍ മരിച്ചതോടെ ആകെ മരണം 1,46,756 ആയി. 

രാജ്യത്ത് ജനിതക വ്യതിയാനം സംഭവിച്ച കോവിഡിന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. വൈറസിന്റെ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കനത്ത ജാഗ്രത കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത