ദേശീയം

കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 18,000 കോടി കൈമാറി; 9 കോടി കര്‍ഷകര്‍ക്ക് പ്രയോജനം, പ്രഖ്യാപനവുമായി മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായി അടുത്ത ഗഡുവായി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 18,000 കോടി രൂപ കൈമാറി. ഒന്‍പത് കോടി കര്‍ഷകര്‍ക്കാണ് പ്രയോജനം ചെയ്യുക. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെയാണ് പണം കൈമാറിയത്. കര്‍ഷകരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്തുന്നതിനിടെയാണ് മോദി പണം കൈമാറിയതായി പ്രഖ്യാപിച്ചത്. 

മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ ജന്മദിനത്തിലാണ് ഓരോ കര്‍ഷകന്റെയും അക്കൗണ്ടിലേക്ക് 2000 രൂപ വീതം കൈമാറിയത്. പ്രതിവര്‍ഷം ഓരോ കര്‍ഷകന്റെയും അക്കൗണ്ടിലേക്ക് 6000 രൂപ വീതം കൈമാറുന്നതാണ് പിഎം കിസാന്‍ സമ്മാന്‍ നിധി. ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്കാണ് തുക കൈമാറുന്നത്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം ഒരു മാസത്തിലേക്ക് കടക്കുകയാണ്. കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമാക്കിയാണ് കാര്‍ഷിക നിയമങ്ങള്‍ പരിഷ്‌കരിച്ചതെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് മോദി കുറ്റപ്പെടുത്തി. കര്‍ഷകരുടെ ഭൂമി സ്വകാര്യ കമ്പനികള്‍ കൈവശപ്പെടുത്തുമെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നതെന്നും മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!